Map Graph

പള്ളിക്കുന്ന് പള്ളി

കേരളത്തിലെ വയനാട് ജില്ലയിലെ ഒരു ക്രിസ്തീയ ദേവാലയമാണ് പള്ളിക്കുന്ന് പള്ളി. 1908-ൽ ഫാദർ ജെഫ്റീനോ്‍ എന്ന ഒരു ഫ്രഞ്ചുകാരനായ പുരോഹിതനാണ് ഈ ദേവാലയം സ്ഥാപിച്ചത്. ലൂർദ്ദ് മാതാവിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം കോഴിക്കോട് രൂപതയുടെ കീഴിലുള്ളതാണ്. ഈ പള്ളിയുടെ ഒരു രസകരമായ പ്രത്യേകത ഇവിടെ ഹിന്ദു ക്ഷേത്രങ്ങൾക്കു സമാനമായ പല ആചാരങ്ങളും അനുഷ്ഠിക്കുന്നു എന്നതാണ്. 17 ദിവസം നീണ്ടുനിൽക്കുന്ന പള്ളിപ്പെരുന്നാൾ എല്ലാ വർഷവും ഫെബ്രുവരി മാസം രണ്ടാം തിയതി മുതൽ പതിനെട്ടാം തിയതി വരെയാണ്. 10,11 തിയതികളിലാണ് പ്രധാന തിരുനാൾ. കേരളത്തിലെമ്പാടും നിന്നും പുറത്തുനിന്നും ധാരാളം ഭക്തജനങ്ങൾ ഈ പെരുന്നാളിന് എത്തുന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ അണി നിരക്കുന്ന പ്രദക്ഷിണവും നേർച ഭക്ഷണവും വിവിധ നേർച്ച കാഴ്ചകളും ഇതിനോട് അനുബന്ധിച്ച് നടത്തുന്നു.

Read article
പ്രമാണം:പള്ളിക്കുന്ന്_പള്ളി.jpgപ്രമാണം:പള്ളിക്കുന്ന്_പള്ളി_ശതവാർഷികം.JPGപ്രമാണം:പള്ളിക്കുന്ന്_പള്ളി_പ്രദക്ഷിണം.JPG